പാനൂർ: പരിസ്ഥിതിയെ തകർക്കുന്ന , കുടിവെള്ളം മുട്ടിക്കുന്ന കൃത്രിമജലപാതപദ്ധതിക്കെതിരെ ഒക്ടോബർ 2 ന് കുന്നോത്തു പീടികയിൽ നിന്നും ആരംഭിച്ച് പാനൂർ ബസ്സ്റ്റാൻഡിൽ സമാപിക്കുന്ന പരിസ്ഥിതിസംരഷണ റാലിസംഘടിപ്പിക്കാൻ പൂക്കോം മുസ്ലിം എൽ, പി സ്കൂളിൽ ചേർന്ന
പാനൂർ മേഖല കമ്മിറ്റിയോഗം തീരുമാനിച്ചു .ചെയർമാൻ ദിനേശൻ പച്ചോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയർമാൻ ഇ മനീഷ്, പാനൂർ മേഖല കൺവീനർ സന്തോഷ് ഒടക്കാത്ത്, കെ പി പ്രഭാകരൻ, മനോജ്‌സാരംഗ്, ഇ കെ സുഗതൻ, വി നിസാർ , വൈ എം ഇസ്മായിൽ ഹാജി , കെ പി സദാശിവൻ, കെ പി നാരായണൻ ,എസ് കുഞ്ഞിരാമൻ , എം ചന്ദ്രബാബു , സി യൂസഫ് ഹാജി എന്നിവർ പ്രസംഗിച്ചു.