Latest News From Kannur

അരിയില്‍ കോളനി-പട്ടുവം ഗവ. എച്ച് എസ് എസ് റോഡ് നവീകരണം തുടങ്ങി

0

കണ്ണൂർ : പട്ടുവം പഞ്ചായത്തിലെ അരിയില്‍ കോളനി-പട്ടുവം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. 430 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമാണ് റോഡ് ടാറിങ് ചെയ്ത് നവീകരിക്കുന്നത്. 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിക്കും. ഒരു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.അരിയില്‍ കോളനിക്ക് സമീപം നടന്ന ചടങ്ങില്‍ പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അസി.എഞ്ചിനീയര്‍ എം കെ രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി വി രാജന്‍, സ്ഥിരം സമിതി അധ്യക്ഷരായ ആനക്കീല്‍ ചന്ദ്രന്‍, എം സുനിത, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ കരുണാകരന്‍, ടി ഗോപി, ടി രമേശന്‍, എം കരുണാകരന്‍, പി പി സുബൈര്‍, കൃഷ്ണന്‍, ടി പി ചന്ദ്രശേഖരന്‍ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.