കണ്ണൂർ : സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളോടനുബന്ധിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കബഡി, ഖൊ- ഖൊ, റസ്ലിംഗ്, യോഗ എന്നിവയുടെ സംസ്ഥാന തല സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഖൊ-ഖൊ, കബഡി എന്നിവയുടെ സെലക്ഷൻ ട്രയൽ സെപ്റ്റംബർ 19ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും റസ്ലിംഗ്, യോഗ എന്നിവയുടേത് സെപ്റ്റംബർ 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും നടക്കും. താൽപര്യമുള്ള കായിക താരങ്ങൾ സെപ്റ്റംബർ 19ന് രാവിലെ എട്ട് മണിക്ക് മുമ്പായി വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0471 2331546.