കണ്ണൂർ സെൻട്രൽ പ്രിസൺ &കറക്ഷണൽ ഹോമിൽ ജയിൽ അന്തേവാസി എ കെ സിദ്ധിക്ക് എഴുതിയ ഒരു കള്ളന്റെ ആത്മകഥ എന്ന പുസ്തക പ്രകാശനം ചെയ്തു.
കണ്ണൂർ: സാഹിത്യക്കാരൻ,കൈരളി ബുക്സ് ചെയർമാൻ കെ. വി മുരളി മോഹനൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോക്ടർ പി വിജയന് കൈമാറിക്കൊണ്ട് നിർവഹിച്ചു.ചുമർചിത്ര പരിശീലക സുലോചന മാഹി, സെൻട്രൽ ജയിൽ ഡെപ്യൂട്ടി സുപ്രന്റ് ദിനേശൻ, മാധ്യമപ്രവർത്തകൻ ശിവദാസ് കരിപ്പാൽ, kjsoa സെൻട്രൽ ജയിൽ യൂണിറ്റ് കൺവീനവർ എം ഷബിൻ ഒരു കള്ളന്റെ ആത്മകഥ എന്ന പുസ്തകത്തിന്റെ രചയിതാവ് എ കെ സിദ്ധിക്ക് എന്നിവർ സംസാരിച്ചു. ചടങ്ങിന് വെൽഫയർ ഓഫീസർ ഹനീഫ സ്വാഗതവും സൂര്യ ടി പി നന്ദിയും പറഞ്ഞു.