പാനൂർ: ഈ വർഷത്തെ വിശ്വകർമ്മ ദിനാഘോഷം തലശ്ശേരി താലൂക്ക് തല പരിപാടികൾ സപ്തമ്പർ 17 ന് ഞായറാഴ്ച പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ 8 മണിക്ക് വി.എസ്.എസ് ശാഖകളിൽ പൂജകൾ നടക്കും.
9.30 ന് പതാക ഉയർത്തൽ ചടങ്ങോടെ ദിനാഘോഷ പരിപാടികൾ പാനൂരിൽ ആരംഭിക്കും. 10 മണിക്ക് ചിത്രരചനാ മത്സരവും തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.
ഉച്ചക്ക് ശേഷം 2.30 ന് സാംസ്കാരിക സമ്മേളനം ആരംഭിക്കും.
സംഘാടക സമിതി കൺവീനർ ഈ ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ വി.എസ്.എസ് സംസ്ഥാന കൗൺസിലർ രംഗനാഥൻ പാമ്പാടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ അനുമോദിക്കും.
സമീർ ധർമ്മടം മുഖ്യാതിഥിയായി പങ്കെടുക്കും.
എ.പി.ദിനേശ് നാദാപുരം മുഖ്യഭാഷണം നടത്തും.
വി.പി. വേണുഗോപാലൻ സവതികളെ ആദരിക്കും. എൻ.വി. വിജിത്ത് ബിജു ഉപഹാര സമർപ്പണം നടത്തും. പി.കെ. പ്രവീൺ , രവീന്ദ്രൻ പൊയിലൂർ , ഷഹാന പത്തായക്കുന്ന് എന്നിവർ ആശംസയർപ്പിക്കും. സംഘാടകസമിതി ചെയർമാൻ ബാബു പാട്യം സ്വാഗതവും വി.എസ്. എസ് താലൂക്ക് സെക്രട്ടറി എൻ.കെ.ഷാജി നന്ദിയും പറയും.
കാര്യപരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ ഇ ഗംഗാധരൻ , ബാബു പാട്യം , ഷാജി എൻ.കെ എന്നിവർ പങ്കെടുത്തു.