കണ്ണൂർ: മുദ്രപത്രം വാർത്താമാസികയുടെ ആഭിമുഖ്യത്തിൽ , ബഹുമുഖപ്രതിഭയായ കെ. വല്ലി ടീച്ചറെ 28 ന് ആദരിക്കും. സപ്തംബർ 28 ന് വ്യാഴാഴ്ച 2.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിലാണ് ആദരായനം നടത്തുന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്ന ആദരായനത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.