മാഹി :ബ്രണ്ണൻ കോളേജിൽ ഒന്നിച്ച് പഠിച്ച വിദ്യാർത്ഥികൾ , നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് തസ്തികയില്‍ ഇന്റെര്‍ണല്‍ വിജിലൻസ് ഓഫീസർ ആയി പ്രമോഷൻ ലഭിച്ച ടി ഷാഹുൽ ഹമീദിനെയുംമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തലശ്ശേരി കണ്ട്രോൾ റൂം എസ്. ഐ മജീദ് ചാലിനിനെയും അനുമോദിച്ചു. മാഹിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇസ്മായിൽ കാപ്പാട് അദ്ധ്യക്ഷനായി.എൻ ആർ മായൻ ഉപഹാരം സമർപ്പിച്ചു.ഡോക്ടർ മുനീർ എടച്ചേരി അനുമോദന ഗാനം ആലപിച്ചു,
അഷറഫ് പുത്തൂർ,മഹമൂദ് കൊക്കാട്ട്,സഹീർ പാർക്കോ,മൂസ്സ കല്ലിയോട്ട്,അസീസ് മാസ്റ്റർ പലയാട്ട്,സൂപ്പി മാസ്റ്റർ ,ജമാൽ മാസ്റ്റർ,മജീദ് പുന്നോൽക്കണ്ടി,കുഞ്ഞബ്ദുല്ല കുനിയിൽ,ടി കെ അബ്ദുള്ള,കെ പി തജ്‌മു,ബുഹാരി അബ്ദുൽ ഖാദർ, മുഹമ്മദ് സിദ്ദിഖ്,അഷ്‌റഫ് മാസ്റ്റർ പതിയായി,എന്നിവർ സംസാരിച്ചു. തുടർന്ന് സ്മൃതി ഗാനങ്ങൾ ആലപിച്ചു. 1985മുതൽ 1993 വരെ വിവിധ വിഷയങ്ങളിൽ പഠിച്ച വിവിധപ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് ഒത്തുകുടി അനുമോദനങ്ങൾ നൽകിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post