Latest News From Kannur

അനുമോദിച്ചു

0

പാനൂർ:കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ജീനോമിക് സയൻസിൽ ഡോക്ടറേറ്റ് നേടിയ വിദ്യാർത്ഥിനിയെ പാട്യം – പുതിയതെരു പട്ടേൽ സ്മാരക വായനശാല & ഗ്രന്ഥാലയം അനുമോദിച്ചു.പാട്യത്തെ ഉച്ചമ്പള്ളി മുകുന്ദന്റെയും സാവിത്രിയുടെയും മകൾ യു ഷംജനയെയാണ് അനുമോദിച്ചത്.
ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.പി. ജോമിറ്റ് അമിറ്റിയുടെ ഭാര്യയാണ് ഡോക്ടറേറ്റ് നേടിയ യു. ഷംജന .രാജൻ പുതുശ്ശേരി ,പി എം ദാമോദരൻ മാസ്റ്റർ ,കെ.പദ്മനാഭൻ മാസ്റ്റർ ,തുടങ്ങിയവർ അനുമോദനച്ചടങ്ങിൽ ആശംസയർപ്പിച്ചു.

Leave A Reply

Your email address will not be published.