Latest News From Kannur

എം എം അലുംനി ഓണാഘോഷം

0

  മാഹി :എം എം അലുംനി അസോസിയേഷൻ ന്യൂ മാഹി മലയാള കലാഗ്രാ മത്തിൽ പൂക്കളമത്സരവും ഓണസദ്യയും മൊട്ടിവേഷൻ ക്ലാസും ഗാനമേളയുമായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തു വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ് ഘാടനം നിർവഹിച്ചു.അലുംനി കോർഡിനേറ്റർ സാലിഹ് പി കെ വി. അധ്യക്ഷത വഹിച്ചു. സവാഹിർ, ടി കെആർക്കിട്ടക്ട് നജീബ്, ശ്രീജയൻ എം.സംസാരിച്ചു.നിരവധി അന്ദർ ദേശിയ പുരസ്കാരങ്ങൾ നേടിയ അഡ്വ :വിനോദു മൊട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു. അലുംനി പ്രസിഡന്റ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി. മത്സര വിജയികൾക്ക് ഉപഹാരം സമർപ്പിച്ചു.പൂക്കള മത്സരത്തിൽ 10000,5000,2000, രൂപയുടെ സമ്മാനങ്ങൾ പ്രദീപൻ സി. കെ പുന്നോൽ,
തിലകരാജ് ചെമ്പ്ര, സ് നൂപ&പാർട്ടി മാഹി, എന്നിവരും 1000രൂപ വീതം പ്രോത്സാഹന സമ്മാനം സുമേഷ്, ഇല്ലം,അനൂപ് ടി. കെ യും നേടി..

Leave A Reply

Your email address will not be published.