Latest News From Kannur

ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

0

പാനൂർ:  ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ പാനൂർ മേഖലയിൽ പൂർത്തിയായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 2 ശനിയാഴ്ച പതാകയുയരും .തുടർന്ന് കലാ-കായിക വൈജ്ഞാനിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ, ഉറിയടി , കൃഷ്ണഗാഥ സദസ് എന്നിവ ഒരാഴ്ചക്കാലം നടക്കും. തുടർന്ന് നടക്കുന്ന ശോഭയാത്രയിൽ ഉണ്ണികണ്ണൻമാർ , പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ , വാദ്യമേളങ്ങൾ, ഗോപിക നൃത്തം, എന്നിവയും നടക്കും. അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ശോഭായാത്രകളുടെ ഉദ്ഘാടന സഭയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കും . പാനൂർ മേഖലയിൽ ഗ്രാമ നഗര പ്രദേശങ്ങളിലായി 7 ശോഭയാത്രകളാണ് ബാലഗോകുലം സംഘടിപ്പിച്ചിട്ടുള്ളത് .

Leave A Reply

Your email address will not be published.