കൂത്തുപറമ്പ് : ദക്ഷിണ എന്ന പേരിൽ തിയറ്റർ കിച്ചൺ സംഘടിപ്പിക്കുന്ന കലാപരിശീലക സംഗമവും ആസ്വാദക സംഗമവും ആദരവേളയും സപ്തമ്പർ 5 ന് കൂത്തുപറമ്പ് സംഗീത സഭ ഹാളിൽ നടക്കും. അദ്ധ്യാപക ദിനത്തിൽ വൈകിട്ട് 5 മണിക്ക് പരിപാടി ആരംഭിക്കും.
ഉസ്താദ് ഹാരിസ് ഭായ് ,വി.കെ.സുരേഷ് ബാബു ,ഡോ. സുമതി നായർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കലാമണ്ഡലം അശ്വനിയും സംഘവും നടനസന്ധ്യ അവതരിപ്പിക്കും.
നൃത്ത-സംഗീത-നാടക-ചിത്ര-ചലച്ചിത്ര രംഗങ്ങളിലെ നിരവധി പ്രതിഭകൾ ദക്ഷിണയിൽ പങ്കെടുക്കും.