Latest News From Kannur

ഓണപ്പതിപ്പും കളികളുമായി രാമവിലാസം

0

ചൊക്ലി:ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്ത തകളോടെ ആഘോഷിച്ചു കൊണ്ട് രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ  പുതിയ അനുഭവങ്ങൾ തീർത്തു.
അധ്യാപകർ അനധ്യാപകർ    വിദ്യാർത്ഥികൾ    എന്നിവരുടെ എൺപത്തിയഞ്ചിലധികം രചനകൾ ഉൾപ്പെടുത്തി  ” പൂപ്പൊലി @2K23 ”  എന്ന ഓണപ്പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് ഓണാഘോഷം ആരംഭിച്ചു.. ഓണപ്പതിപ്പ് പ്രിൻസിപ്പാൾ സി.പി.ശ്രീജ പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. ഓണപ്പൂക്കള മൽസരം, ഓണസദ്യ, മെഗാ തിരുവാതിര, ഓണക്കളികൾ, പുലികളി, ചെണ്ടമേളം, ഊഞ്ഞാലാട്ടം, കമ്പവലി, നൃത്തശില്പം, അധ്യാപകരുടെ ഓണപ്പാട്ടുകൾ, ഡി.ജെ പാർട്ടി എന്നിവയും ഇതിൻ്റെ ഭാഗമായി അരങ്ങേറി.

Leave A Reply

Your email address will not be published.