മാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെൻ്ററിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ബി.വോക്, ബി.ബി.എ, ബി.കോം, എം.വോക് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കമനീയമായ ഓണപ്പൂക്കളമൊരുക്കി.
തുടർന്ന് ഓണസദ്യയും ഓണപ്പാട്ടുകളും, ഉറിയടിയും, വടംവലിയുമുണ്ടായി. പ്രൊഫ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഇജാസ്, പി. സനൽ , ജുനൈദ്, ബരീർ, കെ.പി.അദിബ്, വിദ്യാർത്ഥികളായ നിരഞ്ജൻ, ഇർഷാദ്, ജൈസൺ, ഫാത്തിമത്തുൽ മിസൂന, അവന്തിക എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.