നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ കുട്ടികൾക്ക് ഓണപ്പുടവ കളും പ്രത്യേക കഴിവുള്ള കുട്ടിക്ക് ഈസി വീൽചെയറും നൽകി നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ബഡ്സ് സ്കൂളിലെ 17 കുട്ടികളിൽ 13 ആൺകുട്ടികൾക്ക് പാന്റും ഷർട്ടും നാല് പെൺകുട്ടികൾക്ക് ചുരിദാറും ആണ് ഓണസമ്മാനമായി നൽകിയത് ,പുതുതായി സ്കൂളിൽ ചേർന്ന പ്രത്യേക കഴിവുള്ള കുട്ടിക്ക് ഈസി വീൽചെയറും ഓണ സമ്മാനമായി നൽകി. ഓണപരിപാടിയുടെയും ഓണക്കോടി വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു, ചടങ്ങിൽ വെച്ച് സിപി വിത്ത് ഈസി വീൽചെയർ കുട്ടിക്ക് വേണ്ടി ബഡ്‌സ് സ്കൂൾ പി ടി കെ ആയിഷ ടീച്ചർ ഏറ്റുവാങ്ങി, ബഡ്‌സ് അടുക്കളക്ക് ആവിശ്യമായ ഉപകരണങ്ങൾ സി ആർ അബ്ദുൽ ഗഫൂറിൽ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ സി കെ നാസർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർമാരായ അബ്ബാസ് കണയക്കൽ, പി പി ബാലകൃഷ്ണൻ, അഡ്വക്കേറ്റ് സി രഘുനാഥ്, എം കെ അഷറഫ്, സിഡിഎസ് ചെയർപേഴ്സൺ പി പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദൻ, തുണേരി ബി പി സി പ്രതിനിധി സി പി സജീവൻ, പിടിഎ പ്രസിഡന്റ എം പി കൃഷ്ണൻ, സി ടി കെ ശാന്ത എന്നിവർ സംസാരിച്ചു