പാനൂർ :പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഓണകിറ്റുകൾ നൽകി.ദത്തു ഗ്രാമത്തിലെ പ്രയാസമനുഭവിക്കുന്ന പത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകിയത്.വാർഡ് മെമ്പർ അജിത മൊട്ടമ്മൽ കിറ്റുകൾ ഏറ്റു വാങ്ങി.പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ മിനി കെ.ടി ,ഡോ. രൂപ ടി.എം,സുമേഷ് പി.എസ് വത്സരാജ് മണലാട്ട് , കെ.സിഷ എന്നിവർ ആശംസകളർപ്പിച്ചു വളണ്ടിയർമാരായറിയ സമീർ സ്വാഗതവും, ആൽവിൻ ഷാൻറി നന്ദിയും പറഞ്ഞു.