നാദാപുരം :കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു.പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നും കൊണ്ടുവന്ന വിവിധ ഭക്ഷണ വസ്തുക്കൾ ,ധാന്യങ്ങൾ ,പച്ചക്കറി ,പായസം അച്ചാറുകൾ, നാടൻ വിഭവങ്ങൾ ,പലഹാരങ്ങൾ ,വീട്ടുപകരണങ്ങൾ ,ശുചീകരണ വസ്തുക്കൾ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുമായി നാദാപുരത്ത് കല്ലാച്ചി ടൗണിൽ കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി. മേള വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനിത ഫിർദൗസ് അധ്യക്ഷതവഹിച്ചു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ നാസർ ആദ്യ വില്പന നടത്തി , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,മെമ്പർ പി പി ബാലകൃഷ്ണൻ ,സിഡിഎസ് ചെയർപേഴ്സൺ പി പി റീജ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു,മേള 27 വരെ തുടരും.
Sign in
Sign in
Recover your password.
A password will be e-mailed to you.