Latest News From Kannur

പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കും

0

ചെണ്ടയാട് :മാവിലേരി , സരസ്വതി വിജയം യു പി സ്കൂൾ 75-ാം വാർഷികം പ്ലാറ്റിനം ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. സുവർണ്ണ ജൂബിലി ബ്ലോക്ക്, കിഡ്സ് പാർക്ക്, ഇൻഡോർ സ്റ്റേജ്, ഐ ടി ഹബ്ബ് ,ഡിജിറ്റലൈസ്ഡ് ലൈബ്രറി, നവീകരിച്ച കിച്ചൺ, എന്നിവയുടെ ഉദ്ഘാനം സെപ്തംബർ മാസം നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ പ്രധാന പരിപാടിയാണ്.
അമ്മമാരും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന മെഗ ഒപ്പന, മെഗ തിരു വാതിര, ജില്ല തല ചിത്രരചന മൽസരം, സാംസ്കാരിക സദസ്സ്, വിളംബര ഘോഷയാത്ര, മ്യൂസിക്കൽ നൈറ്റ് , സാംസ്കാരിക സദസ്സ് എന്നിവ പ്ലാറ്റിനം ജൂബിലിക്ക് മാറ്റ് കൂട്ടും.മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്ക്കാരിക നായകൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ വിദ്യാർത്ഥി സംഘടയുടെ രൂപികരണവും നടക്കും.പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം പാനൂർ ക്ലബ്ലിൽ എം എൽ എ ശ്രീ കെ പി മോഹനൻ നിർവ്വഹിച്ചു.പ്രോഗ്രാം ചെയർമാൻ കെ പി ജഗജീവ് കുമാർ , പി ടി എ പ്രസിഡണ്ട് ഷിനോദ് എ , സ്കൂൾ മാനേജർ കെ പി വി ബാബു മാസ്റ്റർ , കെ.എം മനോജ് കുമാർ , കെ.പി.രാമചന്ദ്രൻ , നകുൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.