മട്ടന്നൂർ: ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബഹുമുഖ കർമ്മ പദ്ധതികളായ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല,ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കൽ, ഫ്ലാഷ് മോബ് എന്നിവ മട്ടന്നൂർ ബസ്റ്റാൻഡ് പരിസരത്തായി സംഘടിപ്പിച്ചു. മട്ടന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഒ പ്രീത ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി, പി ടി എ പ്രസിഡൻറ് കെ ജയൻ, ശോബിത എം,തേജ പി, എക്സസൈസ് ഓഫീസർ വി ശ്രീനിവാസൻ, കെ കെ ഷാജി,ഉത്തമൻ കെ എന്നിവർ സംസാരിച്ചു. അധ്യാപകരായ വി കെ ലിഖിൽ,അനുശ്രീ എം, ജിഷ്ണ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.