പള്ളൂർ : നാഗാസാക്കി ദിനത്തിന്റെ ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ഗവ: എൽ.പി.സ്കൂൾ പള്ളൂർ നോർത്ത് യുദ്ധ വിരുദ്ധ രംഗഭാഷ്യമൊരുക്കി.ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സ്ഥൈര്യമാർന്ന മുദ്രാവാക്യവുമായി ലിറ്റിൽമാനും ഫാറ്റ് ബോയും വിതച്ച ദുരിതം പ്രതീകാത്മകമായി കുട്ടികൾ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.നാഗാസാക്കി ഹിരോഷിമ ആറ്റം ബോംബ് ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായവർ കഥാപാത്രങ്ങളായി അരങ്ങിലെത്തി.ഹെഡ്മിസ്ട്രസ് റീന ചാത്തമ്പള്ളി സമാധാന സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റും സ്കൂൾ കായിക അധ്യാപകനുമായ സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകരായ ടി.പി.ഷൈജിത്ത്സ്വാഗതവും , രൂപ. ആർ നന്ദിയും പറഞ്ഞു.സുഡാക്കി കൊക്കുകളുമായി മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.