മാഹി : മാഹി മേഖലയിലെ ഭാഷാ പഠനത്തിലെ അവ്യക്ത നീക്കണമെന്ന് ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ചീഫ് എജ്യുക്കേഷണൽ ഓഫീസറോട് ആവശ്യപ്പെട്ടു. ചീഫ് എജ്യുക്കേഷണൽ ഓഫീസറായി ചുമതലയെടുത്ത പി പുരുഷോത്തമനെ സന്ദർശിച്ച നിവേദക സംഘം പ്രീ പ്രൈമറി പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പ്രീ പ്രൈമറി അദ്ധ്യാപകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ടി വി സജിത, ഗിനീഷ് ഗോപിനാഥ്, പി ജ്യോത്സന, ജെ സി വിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എജ്യുക്കേഷണൽ ഓഫീസറെ സന്ദർശിച്ചത്.