ന്യൂമാഹി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. മണിപുരിലെ വിലപിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ന്യൂമാഹി ടൗണിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ഭരണത്തിൽ രാജ്യത്തെ മതേതര മൂല്യങ്ങൾ അപ്പാടെ തകർന്നിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത് എന്ന് എം.എൽ.എ. പറഞ്ഞു. സി.വി.രാജൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. വി.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.ജി അരുൺ, വി.കെ രാജേന്ദ്രൻ, സി. സത്യാനന്ദൻ, വി.കെ.അനീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മണിപുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിച്ചു. എൻ.കെ സജീഷ്, എം.കെ. പവിത്രൻ എന്നിവർ നേതൃത്വം നൽകി.