പാനൂർ: എഴുപത്താറാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കല്ലിക്കണ്ടി
എൻ എ എം കോളേജിൽ പാലിയേറ്റീവ് ബോധവൽക്കരണവും വളണ്ടിയർ ട്രൈയിനിങ്ങും സംഘടിപ്പിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ: ടി മജീഷ് ഉദ്ഘാടനം ചെയ്തു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ എ.പി ഷമീർ അധ്യക്ഷത വഹിച്ചു. ഡോ പി കെ ഷാനിബ ബോധവൽകരണം നടത്തി. അനിത സന്തോഷ് പരിശീലനത്തിന് നേതൃത്വം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ പി വി സുനിത, ഷാഹിന സലാം, അലി കുയ്യാലിൽ, റിയാസ് വട്ടക്കാരി കൈതാൽ, റയീസ് മാടപ്പീടിക , ശങ്കരൻ കെ, മുൻഫർ കാപ്പിൽ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.