കോൺഗ്രസ് ആഹ്ളാദ പ്രകടനം നടത്തി രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദിച്ചുകൊണ്ട് കൊടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടികയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രവർത്തനം നടത്തി വി രാധാകൃഷ്ണൻ മാസ്റ്റർ, കെ ശശിധരൻ മാസ്റ്റർ, വി സി പ്രസാദ് ,സി പി പ്രസീൽ ബാബു, പി ഭരതൻ ,ടി പി പ്രമനാഥൻ മാസ്റ്റർ, സന്ദീപ് കോടിയേരി, പി ദിനേശൻ, വി കെ അനീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.