ഈസ്റ്റ് പളളൂരിലെ പുരാതന പരദേവതാ ക്ഷേത്രമായ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻ്റെ ജീർണോദ്ധാരണവും ദേവീക്ഷേത്ര നിർമ്മാണ പ്രവർത്തനവും ത്വരിതപ്പെടുത്താൻ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന നവീകരണ കലശ കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും ശില്പികളുടെയും യോഗം തീരുമാനിച്ചു. ദേവീക്ഷേത്ര കുറ്റിയടിക്കൽ കർമ്മം തിരുവോണ നാളിൽ തുടങ്ങുവാനും ക്ഷേത്രത്തിൻ്റെ മച്ച്, കൂടം എന്നിവ തിരുവോണത്തിനു ശേഷം ചെമ്പ് ചെയാനും തീരുമാനിച്ചു. നവീകരണ കലശവും പുന:പ്രതിഷ്ഠയും മണ്ഡലകാലത്തിനുള്ളിൽ നടത്തുവാനും തീരുമാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.