ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, ക്ഷേത്രസെക്രട്ടറി പി . കെ. സതീഷ് കുമാർ, പി. വി അനിൽകുമാർ, ഒ വി. ജയൻ, കണ്ടോത്ത് രാജീവൻ , എം പുഷ്പദാസ് , സന്തോഷ് തുണ്ടിയിൽ, രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ , ഷാജീഷ് സി ടി കെ, മേച്ചോളിൽ മുകുന്ദൻ, മേച്ചോളില്‍ ശശി എന്നിവർ നേതൃത്വം നൽകി. അടുത്ത ആയില്യം നാള്‍ ആഗസ്ത് 16.ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്‍റെ ഭാഗമായി കര്‍ക്കിടകം 1 മുതല്‍ 32 വരെ (ജൂലായ് 17 മുതല്‍ ആഗസ്ത് 17) രാവിലെ 6.30 ഗണപതിഹോമം , വൈകിട്ട് 5.30 രാമായണപാരായണം ഓ. വി. വിനയചന്ദ്രൻ, ഹരീഷ് ബാബു രാമായണ പാരായണം നടത്തുന്നു.നക്ഷത്രദിവസത്തിലെ ഗണപതിഹോമത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യവുന്നതാണ്.