മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് ചൈൽഡ് അവാർഡ് മാഹീ ഗവ. മിഡിൽ സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി സഷിൻ കരസ്ഥമാക്കി. പെർഫോമിങ് ആർട്ട് ഡാൻസ് വിഭാഗത്തിലാണ് അവാർഡ്. ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗൗരി സഷിൻ ഗിന്നസ് റെക്കോർഡ് വിന്നറും നാഷണൽ കിഡ്സ് അച്ചിവേഴ്‌സ് അവാർഡ് ജേതാവും കൂടിയാണ്. മാഹീ ഗൗരിധർപ്പണ സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ കൃഷ്ണാഞ്ജലി വേണുഗോപാലന്റെ മകളാണ്.