Latest News From Kannur

സ്പോട്ട് അഡ്മിഷൻ നടത്തുന്നു

0

മാഹി:പോണ്ടിച്ചേരി സർവ്വകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിലെ 2023-24 വർഷത്തേക്കുള്ള കോഴ്സുകളി 1ൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ബി കോം, ബി ബി എ, ബി വോക് ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, ഫാഷൻ ടെക്ക്‌നോളജി, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രെറ്റേറിയൽ അസ്സിസ്റ്റൻസ് എന്നീ കോഴ്സുകളിൽ പൊതുവിഭാഗ ത്തിലും സംവരണ വിഭാഗ ത്തിലും ഒഴിവുകളുണ്ട്. പ്രസ്തുത വിഷയങ്ങളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ മതിയായ രേഖകൾ സഹിതം ജൂലൈ 24ന് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് മാഹി എസ് പി ഓഫീസിനടുത്തുള്ള സർവ്വകലാശാല കേന്ദ്രത്തിൽ എത്തിച്ചേരുക. നേരത്തെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 0490 2332622, 9207982622 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Leave A Reply

Your email address will not be published.