നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ദുരന്തം ഉണ്ടായാല്‍ അടിയന്തിരമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊതു ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും ദുരന്ത മുഖത്ത് നിന്ന് അടിയന്തിരമായി ബന്ധപ്പെടേണ്ട വിവിധ ഫോണ്‍ നമ്പരുകളും ഉള്‍പ്പെടുത്തി ദുരന്ത നിവാരണ ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്റെ തീരുമാന പ്രകാരമാണ് പഞ്ചായത്തിലുള്ളതും ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ദുരന്ത നിവാരണ പ്രവര്‍ത്തന രംഗത്ത് സഹായം ലഭിക്കുന്ന വിവിധ ഓഫീസുകളുടെ ഫോണ്‍ നമ്പറും ഗൈഡിൽ ഉൾപെടുത്തിയിട്ടുണ്ട്. നാദാപുരം ഗ്രാമ പഞ്ചായത്തില്‍ വിവിധങ്ങളായ ദുരന്തമുണ്ടായാല്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് ചെറിയ ഗൈഡിൽ പ്രതിഭാദിക്കുന്നുണ്ട്.ദുരന്ത നിവാരണ ഇൻഫർമേഷൻ ഗൈഡ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രകാശനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍ . എം സി സുബൈര്‍ , ജനീദ ഫിര്‍ദൌസ് , വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദൻ, റിസോർസ് പേഴ്സൺ അസ്‌ല, മറ്റു ജനപ്രധിനിധികള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.