മാഹി: വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും പെരും തലൈവർ കെ.കാമരാജ് പുലർത്തിയ വിശുദ്ധി എല്ലാ കാലത്തും അനുകരണീയമാണെന്നും പുതിയ തലമുറ അതു മാതൃകയാക്കണമെന്നും പിന്നണി ഗായകനും സാംസ്കാരിക പ്രവർത്തകനുമായ മുസ്തഫ മാഷ് അഭിപ്രായപ്പെട്ടു.
പന്തക്കൽ ഐ.കെ.കുമാരൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിദ്യാർഥി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന കാമരാജർ തമിഴ് നാട് മുഖ്യമന്ത്രിയായ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ പുതിയ മാറ്റങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
വിദ്യാർഥി ദിനം, വായന പക്ഷാചരണം എന്നിവയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.വി.ചാന്ദിനി അധ്യക്ഷത വഹിച്ചു.റീജേഷ് രാജൻ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് വി.പി.പ്രഭ സ്വാഗതവും വി.കെ.ഷമീമ നന്ദിയും പറഞ്ഞു.കെ.പി.സുജീന്ദ്രൻ, ബേബി ഗിരിജ, ജൗഹർ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.