അതിരുകളില്ലാ ആവേശം ; ചാന്ദ്രയാൻ – 3 വിക്ഷേപണത്തിന് സാക്ഷികളായി പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ.
പാനൂർ : സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിലാണ് ആയിരത്തോളം കുട്ടികൾ ചാന്ദ്രയാൻ വിക്ഷേപണം ആവേശത്തോടെയും, അഭിമാനത്തോടെയും കണ്ടത്. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തിന് സാക്ഷികളാവാൻ കഴിഞ്ഞ നിമിഷങ്ങൾ വിദ്യാർത്ഥികൾ ആഘോഷമാക്കി. കൗണ്ട് ഡൗൺ അവസാന അക്കങ്ങളിലേക്ക് കടന്നതോടെ വിദ്യാർത്ഥികളും ഒപ്പമെണ്ണി. കൃത്യം 2.35 ന് ചാന്ദ്രയാൻ ആകാശത്തിലേക്ക് ഉയർന്നതോടെ വിദ്യാർത്ഥികൾ എഴുന്നേറ്റ് നിന്ന് കൈകളുയർത്തി ആഹ്ലാദാരവം മുഴക്കി. അധ്യാപകരും വിദ്യാർത്ഥികളുടെ സന്തോഷത്തിനൊപ്പം ചേർന്നു. ഇത്തരമൊരന്തരീക്ഷത്തിൽ പ്രദർശനം കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികളും പറഞ്ഞു.പ്രദർശനത്തിന്പ്രധാനധ്യാപിക ടി.ടി രേഖ,സയൻസ് ക്ലബ് അധ്യാപകരായ പി.പ്രശാന്ത്,കെ.കെ ഉദയഭാനു,കെ. രഞ്ജിത്ത്,കെ. പ്രദീപൻ,ടി. ഉഷാകുമാരി,പി.ജി ബിന്ദു,കെ.ശിഖ,എം.കെ സഫീറ, എൻ.ജെ ജീന,എം. ഷവിന,പി.ജി നിയ,പി പ്രതിഭ എന്നിവർ നേതൃത്വം നൽകി.