ന്യൂമാഹി: പഞ്ചായത്തിലെ പെരിങ്ങാടി മാങ്ങോട്ട് വയൽ പ്രദേശം മൊബൈൽ ടവറുകളുടെ ഗ്രാമമാക്കി മാറ്റരുതെന്ന് പ്രദേശത്ത് ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപെട്ടു ജനവാസ കേന്ദ്രമായ പ്രദേശത്ത് നിലയിൽ ഉള്ള മൊബൈൽ ടവറിന് സമീപത്തു തന്നെയുള്ള ഒരു വീടിന്റെ അടുക്കള ഭാഗത്തോടു ചേർന്ന് മറ്റൊരു ടവർ കൂടി സ്ഥാപിക്കാൻ ശ്രമിക്കുന്ന വർക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് നൂറിൽപരം ആളുകൾ പങ്കെടുത്ത പ്രതിഷേധസമിതി അറിയിച്ചു ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് ഇത് സ്ഥാപിക്കണമെന്നും ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപെട്ടവർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു സികെ രാജലക്ഷ്മി, സി വി രാജൻ പെരിങ്ങാടി , എൻ കെ പ്രേമൻ , അനീഷ് കൊളവട്ടത്ത് , ടി എച്ച് ഇബ്രാഹിം, കെ കെ അബ്ദുൾ റസാഖ്, ഷാജി കൊള്ളുമ്മൽ , ഒവി സുഭാഷ്, സുധീർ കേളോത്ത്, പി കെ സതീഷ് കുമാർ , മഹേഷ്, ഷനീഷ് തുടങ്ങിയവർ സംസാരിച്ചു സിഎച്ച് അസ്ലം (ചെയർമാൻ), സുധീർ കേളോത്ത് (കൺവീനർ), അനിൽ ബാബു (ട്രഷറർ) എന്നിവർ ഭാരവാഹികളായി പ്രതിരോധ സമിതി രൂപീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.