Latest News From Kannur

ആനന്ദി നാടകം; ആദ്യാവതരണം നടന്നു

0

തലശേരി:   മാഹി നാടകപ്പുരയുടെ നാടകം ആനന്ദി -യുടെ ആദ്യാവതരണം 14 ന് വെള്ളിയാഴ്ച രാത്രി തലശ്ശേരി ടൗൺഹാളിൽ നടന്നു. വിദേശപഠനം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത ഡോക്ടർ ആനന്ദിയുടെ ജീവിത കഥയാണ് നാടകത്തിന്റെ ഇതിവൃത്തം.നിഹാരിക എസ് മോഹൻ , ഷിനിൽ വടകര എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകരചന നിർവ്വഹിച്ചത്.ആനന്ദിയുടെ ആദ്യാവതരണത്തിന് മുന്നോടിയായി ചേർന്ന യോഗം സ്പീക്കർഅഡ്വ.എ.എൻ . ഷംസീർ ഉദ്ഘാടനം ചെയ്തു.കെ.പി.മോഹനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥയെ ജെ.ശൈലജ ആദരിച്ചു.തലശ്ശേരി നഗരസഭ ചെയർപേർസൺ ജമുന റാണി ,പ്രമോദ് പയ്യന്നൂർ , സന്തോഷ് കീഴാറ്റൂർ , ജെ.ശൈലജ , പി.കെ.സനോജ് , എം.ടി.രമേശ് ,അഡ്വ. മാർട്ടിൻ ജോർജ് , സി.പി.ഷൈജൻ ,സുശീൽകുമാർ തിരുവങ്ങാട് ,രാജേന്ദ്രൻ തായാട്ട് എന്നിവർ ആശംസാ ഭാഷണം നടത്തി.എം.ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും ടി.ടി. വേണുഗോപാലൻ കൃതജ്ഞതയും പറഞ്ഞു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ നിരവധി പ്രമുഖരുൾക്കൊള്ളുന്ന വലിയൊരു സദസ്സ് നാടകം കാണാൻ എത്തിച്ചേർന്നു

Leave A Reply

Your email address will not be published.