Latest News From Kannur

രാമായണ കവിതാ പുരസ്കാരം 2023 , രചനകൾ ക്ഷണിക്കുന്നു

0

കണ്ണൂർ:  സപര്യ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ  സപര്യ രാമായണ കവിതാ പുരസ്കാരം 2023 ന് രചനകൾ ക്ഷണിക്കുന്നു.അഹല്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം

നിബന്ധകൾ— മത്സരത്തിന് പ്രായനിബന്ധനയില്ല.— രാമായണകഥാപാത്രം , അഹല്യയെ ക്കുറിച്ചാണ് കവിത രചിക്കേണ്ടത്.— കവിത 36 വരിയിൽ കൂടരുത്.— രചനകൾ ടൈപ്പ് ചെയ്തു 9747251000 എന്ന വോട് സാപ് നമ്പറിൽ മാത്രം അയക്കേണ്ടതാണ്.– ഒരാൾക്ക് ഒരു രചന മാത്രമേ അയക്കാൻ പാടുള്ളൂ.– മുൻവർഷങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചവരും പുരസ്കാരം നേടിയവരും മത്സരത്തിൽ രചനകൾ അയക്കാൻ പാടില്ല.— 2023 ആഗസ്ത് ഒന്നിനകം രചനകൾ ലഭിച്ചിരിക്കണം  .കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവും കേഷ് അവാർഡുമാണ് പുരസ്കാരമായി നൽകുന്നത്. അവാർഡ് പ്രഖ്യാപനം ആഗസ്റ്റ് അഞ്ചിന് നടക്കും.അവാർഡ് സമർപ്പണം ആഗസ്ത് മൂന്നാം വാരം നടക്കും.

Leave A Reply

Your email address will not be published.