പാനൂർ : പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്ണു – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ 2023 ജൂലൈ 17 തിങ്കളാഴ്ച മുതൽ ആഗസ്ത് 17 വ്യാഴാഴ്ച വരെ [ 1198 കർക്കിടകം 1 മുതൽ 31 വരെ ]രാമായണമാസാചരണം നടത്തുന്നു.ജൂലൈ 17 ന് തിങ്കളാഴ്ച വൈകിട്ട് 5.30 ന് രാമായണ പാരായണം ഉദ്ഘാടനവും തുടർന്നുള്ള കർക്കിടക മാസ ദിനങ്ങളിൽ വൈകിട്ട് 5.30 ന് പാരായണവും നടക്കും. ജൂലൈ 17 മുതൽ ഒരു മാസം എല്ലാ ദിവസവും അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നതാണ്. ഭക്തർക്ക് അവരവരുടെ നക്ഷ്ത്ര ദിനങ്ങളിൽ രാവിലെ 7 മണിക്ക് അഷ്ട്രദ്രവ്യ ഗണപതി ഹോമം നടത്താനായി മുൻകൂട്ടി പേര് സമർപ്പിക്കാവുന്നതാണ്.ആഗസ്ത് 11 ന് വെള്ളിയാഴ്ച ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.ആഗസ്ത് 13 ന് ഞായാറാഴ്ച വൈകിട്ട് 4 മണിക്ക് എൽ.പി , യു.പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി നടത്തും.പങ്കെടുക്കുന്നവർ 11-ാം തീയ്യതിക്കകം ക്ഷേത്രം ഓഫീസിൽ പേര് നൽകേണ്ടതാണ്. 12 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ത്രികാല പൂജ നടക്കും.13-ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഭഗവതി സേവ നടത്തുന്നതാണ്.വഴിപാടുകൾ മുൻകൂട്ടി ക്ഷേത്രം ഓഫീസിൽ ബുക്ക് ചെയ്യാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.