കണ്ണൂർ : അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യണണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേർന്നതിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.തെരുവുനായ അക്രമം തടയുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി പൊതുജനങ്ങൾക്ക് നേരിട്ടോ, ഇമെയിൽ വഴിയോ തപാൽ മാർഗമോ നിർദേശങ്ങൾ ജൂലൈ 22 നുള്ളിൽ സമർപ്പിക്കാം. ഇമെയിൽ വിലാസം. dpknnr@gmail.com, dppresidentknr@gmail.com, പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ-കണ്ണൂർ 2, എന്ന വിലാസത്തിലോ അയക്കാവുന്നതാണ്.