പാനൂർ : വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കാട്ടുന്ന അനാസ്ഥയിലും മലബാറിനോടുള്ള അവഗണനയിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ പാനൂർ എ.ഇ.ഒ ഓഫീസ് മാർച്ചിൽ സംഘർഷം. നേതാക്കളും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഹയർ സെക്കൻഡറി മേഖലയിൽ മൂന്നാം അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും മലബാർ ജില്ലകളിലെ വിദ്യാർഥികളോട് ഇടതു സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെയാണ് മുസ്ലിം ലീഗ് പ്രവർത്തകർ എ.ഇ.ഒ.ഓഫീസ് ഉപരോധിച്ചത്. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഹമ്മദ് മാണിയൂർ മാർച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പൊലീസും, പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റം തുടർന്നതോടെ നേതാക്കളും പ്രവർത്തകരും ഏറെ നേരം മുദ്രാവാക്യം വിളിച്ചു. തുടർന്ന് മുഖ്യ ഭാഷണം നടത്തിയ പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ പൊലീസിനെയും സർക്കാറിനെയും രൂക്ഷമായി വിമർശിച്ചു. പി പി എ സലാം അധ്യക്ഷനായി. മത്തത്ത് അബ്ബാസ് ഹാജി, ഇ എം ബഷീർ, ഗഫൂർ മൂലശ്ശേരി, എൻ പി മുനീർ, ബഷീർ ആവോലം, ടി കെ ഹനീഫ്, എം പി കെ അയ്യൂബ്, ഹനീഫ ബാങ്കിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.