Latest News From Kannur

എട്ടു വർഷമായിട്ടും സ്ഥലമെടുപ്പ് പോലും പൂർത്തീകരിക്കാനായില്ല പാനൂർ താലൂക്ക് ആശുപത്രി പദ്ധതി അട്ടിമറിച്ച പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളോട് മാപ്പ് പറയുക ജനകീയ ആക് ഷൻ കമ്മിറ്റി.

0

പാനൂർ:   പാനൂരിൽ താലൂക്ക് ആശുപത്രിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനായി 2015ൽ മുൻ മന്ത്രി കെ.പി.മോഹനൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും ഇന്നും വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനു കാരണക്കാരായവർ പൊതുജനത്തെ വിഢികളാക്കുന്നത് തുടരുകയാണെന്ന് ജനകീയ ആക്ഷൻ കമ്മറ്റി പാനൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017 ജൂൺ 28 ന് ബജറ്റിൽ , സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തുക നീക്കി വെച്ചിരുന്നു.2015ൽ കണ്ടെത്തിയ പാനൂർ ബൈപ്പാസ് റോഡിലെ സ്ഥലം ഏറ്റെടുക്കാതെ മറ്റൊരു സ്ഥലം പാനൂർ – പൂക്കോം റോഡിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതുവരെ ആ സ്ഥലമേറ്റെടുക്കാനും സാധിച്ചിട്ടില്ല . സ്ഥലമുടമ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കയാണ്. സ്ഥലമേറ്റെടുക്കൽ വൈകിപ്പിക്കുന്ന നടപടിയാണ് സർക്കാർ ചെയ്യുന്നത്. എതിർ സത്യവാങ്മൂലം നൽകാൻ പോലും തയ്യാറാകാതെ കേസ് ഉടമയ്ക്ക് അനുകൂലമാക്കി തീർക്കാനാണ് ശ്രമം നടന്നത്. .കേസ് നീട്ടിവെയ്പ്പിച്ച് പദ്ധതി വൈകിപ്പിക്കുന്നതിനു പിന്നിൽ ഗൂഡാലോചനയുണ്ട് . ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ജനകീയ ആക്ഷൻ കമ്മറ്റി കക്ഷി ചേർന്ന് നിയമ പോരാട്ടം ശക്തമാക്കും.  അതോടൊപ്പം സ്ഥലം ഏറ്റെടുക്കാതെ ഹൈക്കോടതിയിൽ പരാതിക്കാരന് വേണ്ടി നിലപാടെടുക്കുന്ന സമീപനത്തിനെതിരെയും നിലപാടെടുക്കും. ഇതിനെതിരെ മൗനം തുടരുന്ന പാനൂർ നഗരസഭ ഭരണ സമിതിക്കും, പ്രതി കരണ ശേഷി നഷ്ടപ്പെട്ട പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെയും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികളും ജനകീയ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും, പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും ജനകീയ ആക്ഷൻ കമ്മറ്റി ചെയർമാൻ വി.പി.ജിതേഷ്, കൺവീനർ ഇ.മനീഷ്, കമ്മിറ്റി അംഗം സി കെ വത്സരാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.