മാഹി: ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ എട്ടാം വാർഷികാഘോഷം സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രശസ്ത സംഗീതജ്ഞൻ യു. ജയൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.എം.പ്രദീപൻ, പി.എം.ഷൈജു, രാജേഷ് സി.രേഷ്മ, വി.കെ. ദീപ സംസാരിച്ചു. ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, ദീക്ഷിതർ കൃതികൾ ആലപിക്കപ്പെട്ടു.
ചിത്ര വിവരണം: വാർഷികാഘോഷങ്ങൾ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.