പാനൂർ :അക്ഷരോപാസകനും സാംസ്കാരിക നായകനുമായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വെള്ളിയാഴ്ച 2.30 ന് ഐ.വി ദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രത്തിൽ മൊകേരി, പാത്തിപ്പാലത്ത് പഞ്ചായത്ത് ഹാളിൽ ജനപങ്കാളിത്തത്തോടെ ഒരു സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുകയാണ്.പരിപാടിയുടെ ഉദ്ഘാടനം കെ.പി.മോഹനൻ എം.എൽ എ നിർവ്വഹിക്കും. കെ.ഇ. കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രൊഫ. വി. കാർത്തികേയൻ നായർ പങ്കെടുക്കും. അദ്ദേഹം മാനവിക മൂല്യങ്ങളുടെ പുനർവായന എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുo. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടരി പി.കെ. വിജയൻ ഗീതാഞ്ജലി വിവത്തനം ചെയ്ത കവയിത്രി ശാന്തമ്മ കൂരാറയെ ആദരിക്കും.ഡോ.കെ.വി. ശശിധരൻ , ടി.ടി.കെ.ശശി ,ഇ നാരായണൻ ,എൻ.കെ. ജയപ്രസാദ് താലുക്ക് ലൈബറി കൗൺസിൽ സെക്രട്ടരി പവിത്രൻ മൊകേരി എന്നിവർ സംബന്ധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.