Latest News From Kannur

സംസ്ഥാനത്ത് ഇന്ന് രണ്ട് മഴ മരണം; തിരുവനന്തപുരത്ത് വിദ്യാര്‍ഥിയും ഗൃഹനാഥനും മരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് രണ്ട് മരണം കൂടി. തിരുവനന്തപുരം ജില്ലയില്‍ വിദ്യാര്‍ഥിയും ഗൃഹനാഥനുമാണ് മരിച്ചത്. ആര്യനാട് മലയടിയില്‍ കുളത്തില്‍ വീണാണ് അക്ഷയ് മരിച്ചത് 15 വയസായിരുന്നു. വിതുര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.പാറശാല ചെറുവാരക്കോണത്ത് വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് കാല്‍തെറ്റി വീണ് ഗൃഹനാഥനായ ചന്ദ്രന്‍ മരിച്ചത്. 65 വയസായിരുന്നു. ടെറസില്‍ നിന്ന് താഴെ വീണ ചന്ദ്രനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം കുടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.  ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.