Latest News From Kannur

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൺവെൻഷൻ

0

ഇരിണാവ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിണാവ് യുണിറ്റ് കൺവെൻഷൻ ജൂലായ് 8 ശനിയാഴ്ച രാവിലെ 10.30 ന് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും പേര മക്കൾക്കും കുഞ്ഞിക്കണ്ണൻ പോള, പുത്തലത്ത് ഗോവിന്ദൻ എന്നിവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻ്റോവ് മെൻ്റുകൾ ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി എം ശൈലജ വിതരണം ചെയ്യും. നവാഗതരായ അംഗങ്ങൾക്ക് ജില്ലാ ട്രഷറർ എ നാരായണൻ സ്വീകരണം നൽകും. എം വി ലീല, ഇ പി ഓമന എന്നിവർ ആശംസാ പ്രസംഗം നടത്തും. പി മനോഹരൻ സ്വാഗതവും, സി കുഞ്ഞിരാമൻ നന്ദിയും പറയും

Leave A Reply

Your email address will not be published.