പാനൂർ :എസ് എസ് എഫ് പാനൂർ ഡിവിഷൻ മുപ്പതാമത് സാഹിത്യോത്സവ് ജൂലൈ 7,8,9 തിയ്യതികളിൽ പാനൂർ നജാത്ത് സ്കൂൾ ഗ്രൗണ്ടിൽ നടക്കും .
ശനിയാഴ്ച വൈകുന്നേരം പാനൂർ പള്ളി മഖാം സിയാറത്ത് നടക്കും .
തുടർന്ന് പതാക ഉയർത്തലിന് സ്വാഗത സംഘം ചെയർമാൻ സലാം ഖാസിമി നേതൃത്വം നൽകും .
തുടർന്ന് 7 മണിക്ക് ഉദ്ഘാടന സംഗമം സാഹിത്യകാരൻ മജീദ് സൈദ് ഉദ്ഘാടനം ചെയ്യും .
മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തും .
തുടർന്ന് 7 സെക്ടറിൽ നിന്നായി 140 മത്സര ഇനങ്ങളിൽ എട്ട് വിഭാഗങ്ങളിൽ 800 ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കും .ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്യും.പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുസമ്മിൽ സഖാഫി കൂറ്റേരി നൗജസ്
പി കെ സിയാദ് എം എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.