പാനൂർ :
അണിയാരം പ്രൈമറി ഹെൽത്ത് സെൻ്ററിലെക്കുള്ള പ്രധാന റോഡായ
അണിയാരം പാറേമ്മൽമുക്ക് -ഗുരിക്കൾ പീടിക റോഡ് തുറന്നു. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പികെ ഷീബ അധ്യക്ഷയായി.പി എച്ച് സി യിലെക്ക് റോഡിൽ നിന്നും എളുപ്പത്തിൽ എത്താൻ സാധിക്കുന്ന വഴിയാണിത്. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. കൊളായി സംസ്ഥാന പാതയിലാണ് ഈ റോഡ് എത്തിചേരുന്നത്. ജനകീയ പങ്കാളിത്തത്തോടെ നഗരസഭ അനുവദിച്ച 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് 200 മീറ്ററോളം ഇൻ്റർലോക്ക് ചെയ്തത്. നഗരസഭ കൗൺസിലർ മാരായ കെ അൻസാർ, എഎം രാജേഷ്, സിപി രാജീവൻ, കെ യൂസഫ്, എംപി പ്രജീഷ്, പുതുകുടി ഗംഗാധരൻ, എജികെ അണിയാരം, പുളിച്ചാടി ബാബു എന്നിവർ സംസാരിച്ചു. ഹരീന്ദ്രൻ പറമ്പത്ത് സ്വാഗതം പറഞ്ഞു.