പൊയിലൂർ :
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂരിൽ വയോജനങ്ങൾക്കായി പകൽ വീട് സ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പൊയിലൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെൻഷൻ മാസം തോറും മുടക്കം കൂടാതെ വിതരണംചെയ്യണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. കെ.വി.ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ.ബാലകൃഷ്ണൻ, ഓട്ടാണിനാണു , ചാക്കേരി നാണു, പി.കെ. പുരുഷോത്തമൻ, വി.പി.രവീന്ദ്രൻ , പടിഞ്ഞാറയിൽ നാണു എന്നിവർ സംസാരിച്ചു.