പാനൂര്‍:
സമസ്ത പ്രവാസി സെല്‍ സംസ്ഥാന ട്രഷററും സമസ്ത
വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ കൗണ്‍സില്‍ അംഗവും ഉമറലി ശിഹാബ്
തങ്ങള്‍ ചാരിറ്റബള്‍ സൊസൈറ്റി വൈസ് പ്രസിഡന്റും സംസ്ഥാനത്തെ
നിരവധി മത സ്ഥാപനങ്ങളുടെ സഹകാരിയും സമസ്തയുടെ മുന്നണി
പോരാളിയുമായിരുന്ന പാലത്തായി മൊയ്തുഹാജിയുടെ ഒന്നാം
അനുസ്മരണ ദിനം പാനൂര്‍ മണ്ഡലം എസ് വൈ എസി ന്.എന്‍ കെ എസ്
എസ് എഫ് സംയുക്താഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് ശനിയാഴ്ച വിവിധ പരിപാടികളേടെ പാലത്തായിയില്‍ നടക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന
ഖബ്൪ സിയാറത്തിന്
സയ്യദ് ജമലുല്ലൈലി തങ്ങളും തുടര്‍ന്ന്
ഖത്മുല്‍ ഖുര്‍ആന്‍, മജിസുന്നൂര്‍ സദസ്സിന്
സയ്യിദ് സഫ്വാന്‍ തങ്ങളും നേതൃത്വംനല്‍കും.
07:30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യദ്
മുഹമ്മദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന
വൈസ് പ്രസിഡണ്ട് മലയമ്മ അബുബക്ക്‌ര്‍ ബാഖവി അദ്ധ്യക്ഷനാവും.
സമസ്ത ജനറല്‍ സെക്രട്ടരി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാര്‍ മുഖ്യ
പ്രഭാഷണവും സമസ്ത ട്രഷറര്‍ കോയ്യോട് പി പി ഉമര്‍ മുസ്ല്യാ൪,സയ്യദ്
മുനവ്വറലി തങ്ങള്‍
എം ടി അബ്ബദല്ല മുസ്ല്യാര്‍,സയിദ്
അസ്സം തങ്ങള്‍ അല്‍ മശ്ഹൂര്‍,
ടി എസ് ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും
നടത്തും.മുസ്തഫ ഹുദവി ആക്കോട് അനുസ്മരണ പ്രഭാഷണവും
നടത്തും.
ചടങ്ങിനു മഹല്ല് സിക്രട്ടരി ശാഫി ആശംസ അറിയിക്കും.
പത്ര സമ്മേളനത്തില്‍
റസാഖ് ഹാജി പാനൂര്‍,എ പി ഇസ്മായില്‍ ,എന്‍ എ ഇസ്മയില്‍ മാസ്റ്റര്‍,
സമീര്‍ സഖാഫി, അശ്രഫ് പാലത്തായി, ജംഷി വാഫി എന്നിവർ പങ്കെടുത്തു.