പാനൂർ : പാനൂർ ടൗൺ കേന്ദ്രീകരിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുവാൻ നഗരസഭ നിർദ്ദേശം. ജനങ്ങൾക്ക് പ്രയാസകരമായ രീതിയിൽ നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈയൊരു തീരുമാനമെന്ന് നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ചൂണ്ടിക്കാട്ടി.മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് അറവ് കേന്ദ്രങ്ങൾക്ക് നൊട്ടീസ് നൽകും.തെരുവ് നായ പ്രശ്നത്തിൽ നഗരസഭ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം .നഗരസഭാ കൗൺസിലർമാരും മൃഗസ്നേഹികളായ വ്യക്തികളും മനുഷ്യ സ്നേഹി കൂട്ടായ്മ പ്രതിനിധികളും വ്യാപാരി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.