Latest News From Kannur

വർഗീയതയെ തുരത്താൻ സോഷ്യലിസ്റ്റുകൾ തന്നെ മുന്നിൽ

0

പാനൂർ:

അടിയന്തരാവസ്ഥയ്ക്കെതിരായി രാജ്യത്ത് പോരാട്ടം നയിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ശക്തികളിൽ ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ തന്നെയായിരുന്നു മുന്നിലെന്നും രാജ്യത്തെ വർഗീയ സർക്കാറിനെ തുരത്തുന്നതിന് വീണ്ടും നേതൃത്വപരമായ പങ്കുമായി മുന്നിൽ നിൽക്കുന്നത് ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ തന്നെയാണെന്നും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ.എം.കെ. പ്രേംനാഥ് പറഞ്ഞു. പുത്തൂർ പിആർ മന്ദിരത്തിൽ എൽജെഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, മഹിളാ ജനത സംസ്ഥാന പ്രസിഡൻ്റ് ഒ.പി.ഷീജ, പി.കെ.പ്രവീൺ, എൻ.ധനഞ്ജയൻ,
രവീന്ദ്രൻ കുന്നോത്ത്, കെ.പി.സായന്ത്, ചന്ദ്രിക പതിയൻ്റവിട, കെ.കുമാരൻ, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.