പാറാട് :
പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി ന്റെയും വിമുക്തിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു.കുട്ടികൾ പാറാട് ടൗണിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിനു മുന്നിൽ ലഹരി വിരുദ്ധ മതിൽ തീർത്തു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ ടി മിനി അധ്യക്ഷത വഹിച്ചു മുൻ പ്രോഗ്രാം ഓഫീസർ സഫറിക് സഹദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സിഷ സ്വാഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.