പാനൂർ:
ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറം പാനൂരിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് വർണ്ണമഴ ചിത്രകലാ ക്യാമ്പ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു ക്രിയേറ്റിവ് അർട്ടിസ്റ്റ് ഫോറത്തിൻ്റെ ലോഗോ പ്രശസ്ത ചിത്രകാരൻ ബി.ടി.കെ.അശോക് നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി.പി.സുധീന്ദ്രൻ്റെ അധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പാനൂർ പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.കെ.സജീവ് കുമാർ, മോഹന സുബ്രമണി, ടി.എം.സജീവൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബോബി സഞ്ജീവ് സ്വാഗതവും രാജേഷ് കൂരാറ നന്ദിയും പറഞ്ഞു. ചിത്രകാരൻമാരായ പവി കോയ്യോട്, മനോജ്.പി, വിനീഷ് മുദ്രിക, മധുസൂധനൻ വളയം, വിനയ ഗോപാൽ, സതി ശങ്കർ, രാജേഷ് കൂരാറ, ബോബി സജജീവ്, കിഷോർ കുമാർ, ബിജു സെൻ, സജീവൻ പള്ളൂർ, ഷിൻജിത്ത് കുമാർ, ബൈജു. കെ. തട്ടിൽ, റബ്ന.ഇ.വി., ഷൈജു പുല്യോടി, ഷൈനി പൊന്ന്യം, ഫെഡറിക് ബാരിഡേ, പ്രിയ ജുജു, ദേവദർശ് ചന്ദ്, നന്ദിത ലക്ഷ്മി, ദ്രോണ,ഫത്തിമ ഹന തുടങ്ങിയ നാൽപ്പതോളം ആർട്ടിസ്റ്റുകൾ ക്യാമ്പിൽ പങ്കെടുത്തു