Latest News From Kannur

അനുധാവനം , സിമ്പോസിയം നടന്നു.

0

പാനൂർ:

കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഗുരുനാഥനും എഴുത്തുകാരനുമായിരുന്ന കെ. തായാട്ടിൻ്റെ
എഴുത്തും ജീവിതവും അവലംബിച്ച് ‘അനുധാവനം’ ഏകദിന സിമ്പോസിയം നടന്നു.

പ്രമുഖ ഗാന്ധിയൻ പ്രഭാഷകൻ കെ. വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ജയപ്രകാശ് പാനൂർ അധ്യക്ഷത വഹിച്ചു.സജീവ് ഒതയോത്ത് സ്വാഗതവും യാക്കൂബ് എലാങ്കോട് നന്ദിയും പറഞ്ഞു.

കെ.തായാട്ടിൻ്റെ ചരിത്രാഖ്യായികകൾ എം ഹരീന്ദ്രൻ അവതരിപ്പിച്ചു.കെ.അജേഷ് സ്വാഗതവും പി.ബി ജോയ് നന്ദിയും പറഞ്ഞു.
നാടകവും കെ. തായാട്ടും ബാലകൃഷ്ണൻ കൊയ്യാൽ അവതരിപ്പിച്ചു.
കെ.കെ ദിനേശൻ സ്വാഗതവും വള്ളിൽ നാരായണൻ നന്ദിയും പറഞ്ഞു.
കെ. തായാട്ടിൻ്റെ സാംസ്ക്കാരിക ജീവിതം
ചൂര്യയി ചന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ചു.
കെ.ടി ശ്രീധരൻ സ്വാഗതവും എ.പി രാജു നന്ദിയും പറഞ്ഞു.
കുട്ടികളുടെ
കെ തായാട്ട് ഡോ:കെ.വി മഞ്ജുള അവതരിപ്പിച്ചു.
റിംന മംഗലത്ത്
സ്വാഗതവും സിസിലി ടീച്ചർ നന്ദിയും പറഞ്ഞു.

പുനരാഖ്യാതാവായ കെ തായാട്ട് ഡോ.
വിജയൻ ചാലോട് അവതരിപ്പിച്ചു.ടി.കെ ചന്ദ്രൻ സ്വാഗതവും കെ.പി പ്രഭാകരൻ നന്ദിയും പറഞ്ഞു.
കെ. തായാട്ട് എന്ന സഞ്ചാരി എന്ന വിഷയം കെ.വി ശശിധരൻ അവതരിപ്പിച്ചു.ഭാസ്ക്കരൻ വയലാണ്ടി സ്വാഗതവും
എം.കെ രഖില നന്ദിയും പറഞ്ഞു.
രാജേന്ദ്രൻ തായാട്ട്, അഡ്വ.അനിൽകുമാർ വയലെമ്പ്രോൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രൊഫ.എ. പി സുബൈർ,
രാജു കാട്ടുപുനം,
ഡോ.ശശിധരൻ കുനിയിൽ, ഡോ: ടി.കെ അനിൽകുമാർ എന്നിവർ
സിമ്പോസിയം നിയന്ത്രിച്ചു.

Leave A Reply

Your email address will not be published.